Syria's army to deploy along Turkey border as Kurds strike deal
തുര്‍ക്കിയുടെ സിറിയന്‍ ആക്രമണത്തിന്റെ അനന്തരഫലം അറബ്-യൂറോപ്യന്‍ മേഖലയുടെ സമ്പൂര്‍ണ നാശമാകുമോ എന്ന ആശങ്ക വ്യാപകം. തുര്‍ക്കിയില്‍ അമേരിക്ക സൂക്ഷിച്ചിരിക്കുന്ന അണുബോംബുകള്‍ക്ക് ഏതാനും കിലോമീറ്റര്‍ അകലെയാണ് യുദ്ധം കൊടുമ്പിരി കൊള്ളുന്നത്. കുര്‍ദുകളെ സിറിയ-തുര്‍ക്കി അതിര്‍ത്തിയില്‍ നിന്ന് തുരത്തുകയാണ് തുര്‍ക്കി സൈന്യത്തിന്റെ ലക്ഷ്യം. തുര്‍ക്കിക്ക് സഹായം ചെയ്ത് അമേരിക്കന്‍ സൈന്യം പിന്‍വാങ്ങിയിട്ടുണ്ട്. തങ്ങള്‍ക്ക് ശക്തി നല്‍കിയ അമേരിക്ക പിന്‍മാറിയതോടെ കുര്‍ദുകള്‍ സിറിയന്‍ ഭരണകൂടത്തിന്റെ പിന്തുണ തേടി.